Categories
General Articles Other Information

Kottakkal

Kottakkal, Kottkkal Town, Arya Vaidya Sala Kottakkal, Information About Kottakkal, Business in Kottakkal,Kottakkal Keral, Kottakkal Panchayat Details, Kottakkal Panchayat History, Phone Number, Kottakkal Panchayat Map, Phone Number

Kottakkal is famous town in Malappuram District, Kerala, India. The town is wellknown by two main concern like ARYA VAIDYA SALA – Kottakkal and Biggest Furniture shop Tip Top Kottakkal.

Kottakkal Arya Vaidya Sala

Kottakkal Arya Vaidya Sala (AVS) is a century years old Charitable Institution which engaged in the practicing and propagating Ayurveda in international level, the ancient health care and medical system of India. Arya Vaidya Sala offers classical Ayurvedic medicines and authentic Ayurvedic treatments and therapies to patients from all over India and abroad. Several people still having the benefit of Ayurveda through Kottakkal Arya Vaidya Sala

Business In Kottakkal

The other major business in Kottakkal is Furniture and Textiles. Tip Top Furniture, The largest exclusive wooden furniture showroom in Asia. In Textile, There are many big showrooms like Zeenath Silks, Zeenath Textiles. We can see several other shops like Perfule shops, Gift house for attracting foreigners. Near Place Changuvetty is touching NH 47.

How to reach at Kottakkal

By road Kottakkal is near by NH 47 on Calicut Trissur Road. Changuvetty is the near place to reach at Kottakkal
By Air, Calicut Airport is just 25 Km away from Kottakkal.
Kuttippuram is nearest Railway Station from Kottakkal that only having 18 Km.

Kottakkal Panchayat Details

Kottakkal Panchayat Phone Number0483 2742221

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ മലപ്പുറം ബ്ളോക്കിലാണ് കോട്ടക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോട്ടക്കല്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന കോട്ടക്കല്‍ ഗ്രാമപഞ്ചായത്തിനു 20.43 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പരപ്പൂര്‍, ഒതുക്കുങ്ങല്‍, പൊന്മള പഞ്ചായത്തുകളം, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കല്‍പകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കല്‍പകഞ്ചേരി പഞ്ചായത്തുകളുമാണ്. 1953-ലാണ് കോട്ടക്കല്‍ പഞ്ചായത്ത് രൂപീകൃതമായത്.

Kottakkal Panchayat Mapകോട്ടക്കല്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയര്‍ ആയിരുന്നു. ഇടനാട് ഭൂപ്രകൃതിമേഖലയില്‍ സ്ഥിതി ചെയ്യുന്ന കോട്ടക്കല്‍ പഞ്ചായത്തിലെ പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക് എന്നിവയാണ്. കുന്നുകളും മലകളും ചെറുസമതലങ്ങളും നെല്‍വയലുകളുമെല്ലാം കാണപ്പെടുന്ന കോട്ടക്കല്‍ പഞ്ചായത്ത് മലപ്പുറം ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതകളും പ്രകടമായുള്ള പ്രദേശമാണ്. മയിലാടികുന്ന്, മുതകത്ത് കുന്ന്, പടിഞ്ഞാറെകുന്ന്, ഇയ്യക്കാട് കുന്ന് തുടങ്ങിയവ ഈ പ്രദേശത്തെ ചില ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ആയുര്‍വേദചികിത്സാകേന്ദ്രവും ഹെല്‍ത്ത് ടൂറിസം കേന്ദ്രങ്ങളിലൊന്നുമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍-കോഴിക്കോട് 17-ാം നമ്പര്‍ ദേശീയപാതയും തിരൂര്‍-മലപ്പുറം റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകള്‍.

History of Kottakkal Panchayat

സാമൂഹ്യസാംസ്കാരികചരിത്രം

18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തില്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങള്‍. ഈ പ്രദേശത്തെ ജന്‍മി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പു വരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇടക്കാലത്ത് ആക്രമണത്തിലൂടെ ഈ പ്രദേശം ടിപ്പുസുല്‍ത്താന്‍ അധീനതയിലാക്കി. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പിന്നീട് മുന്‍കാലത്ത് കിഴക്കേ കോവിലകം, സാമൂതിരി കോവിലകം, ആഴ്വാഞ്ചേരിമന എന്നീ വന്‍കിട ജന്മി കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. വള്ളുവക്കോനാതിരിയുടെ സേനാപതിയായിരുന്ന കരുവറയൂര്‍ മൂസ്സത് പണികഴിപ്പിച്ച കോട്ടയും, കിടങ്ങുകളും, കൊത്തങ്ങളും ഇവിടെയുള്ളതുകൊണ്ടാവണം ഈ പ്രദേശത്തിനു കോട്ടക്കല്‍ എന്ന പേരു ലഭിച്ചത്.

രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെയും കയ്പുനീര്‍ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗം. കാര്‍ഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാര്‍ഗ്ഗം. ജന്മി-നാടുവാഴി സവര്‍ണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവര്‍ഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹം വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാന്‍മാരും അടിയാന്‍മാരുമായ കര്‍ഷകതൊഴിലാളികളുമായിരുന്നു ഭൂരിപക്ഷം വരുന്ന സാധാരണ ജനത. ഇടത്തരക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്. ജന്‍മിമാരുടെ അക്രമപിരിവുകള്‍ക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാര്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങള്‍ നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് 1931-ല്‍ ഇവിടത്തെ ആയൂര്‍വേദ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ശ്രമിച്ചിരുന്നു. നവജീവന്‍ യുവജന സംഘം പ്രവര്‍ത്തകരായ പി.വി.കുട്ടികൃഷ്ണവാരിയര്‍, പി. ശങ്കരവാരിയര്‍, പുളിക്കല്‍ സൂപ്പിക്കുട്ടിക്കായ, സി.ആര്‍.വാര്യര്‍ തുടങ്ങിയവര്‍ അയിത്തോച്ചാടനത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച മഹത് വ്യക്തികളാണ്.

1939-ലെ പറപ്പൂര്‍ കേരള സംസ്ഥാന കോണ്‍ഗ്രസ്സ് സമ്മേളന വേദിയായതോടെ കോട്ടക്കല്‍ ദേശീയശ്രദ്ധ പതിഞ്ഞ നാടായി മാറി. 1902-ല്‍ രൂപംനല്‍കിയ ആര്യവൈദ്യസമാജം, കര്‍ഷക പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം പഞ്ചായത്തിലെ സാമൂഹ്യ നവോത്ഥാനരംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. 1936-ല്‍ രൂപം കൊണ്ടതാണ് നവജീവന്‍ യുവജനസംഘം എന്ന സാംസ്കാരികവേദി. 1914-ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള ജി.എല്‍.പി.സ്കൂള്‍, 1920-ല്‍ കോട്ടക്കല്‍ കോവിലിലെ മാനദേവന്‍ രാജ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂള്‍ എന്നിവ ആദ്യകാലത്തേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1902-ല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ സ്ഥാപിച്ച ആര്യ വൈദ്യശാലയും, ചികിത്സാലയവും ഇന്ന് ലോകപ്രശസ്തിയാര്‍ജ്ജിച്ച സ്ഥാപനമാണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു.

നിലത്തെഴുത്തു കേന്ദ്രങ്ങള്‍ മാത്രമായിരുന്നു അക്ഷരവിദ്യ പകര്‍ന്നു നല്‍കിയിരുന്ന സ്ഥാപനങ്ങള്‍. വരേണ്യകുടുംബത്തിലുള്ളവര്‍ കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്. ദേശീയസമരത്തിന്റെ ഭാഗമായ ഖിലാഫത്ത് സമരത്തിലും പഞ്ചായത്തിലെ നിരവധി ദേശാഭിമാനികള്‍ പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് സമരക്കാരെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പട്ടാളം പഞ്ചായത്തിലെ വീടുകള്‍ മുഴുവനും റെയ്ഡ് ചെയ്യുകയും പുരുഷന്മാരെ ബന്ധനസ്ഥരാക്കി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുകയോ, നാടു കടത്തപ്പെടുകയോ ഉണ്ടായി. തിരൂരങ്ങാടി പള്ളിയ്ക്കു ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുവെന്ന വാര്‍ത്തയറിഞ്ഞ് രോഷാകുലരായ സമരക്കാര്‍ തിരൂര്‍ ട്രഷറി, കല്‍പകഞ്ചേരി സബ്രജിസ്റ്റാര്‍ ഓഫീസ്, കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കുകയുണ്ടായി.

ഇന്ന് നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. വിശ്വംബരക്ഷേത്രം, വെങ്കിടത്തേവര്‍ ശിവക്ഷേത്രം, ഇന്ത്യനൂര്‍ മഹാഗണപതി ക്ഷേത്രം, പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ പഞ്ചായത്തില്‍ ആണ്ടുതോറും നടന്നുവരുന്നു. സാഹിത്യകാരനായ പി.വി.കൃഷ്ണ വാര്യര്‍, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയും പ്രമുഖ ആയൂര്‍വേദ ഭിഷ്വഗ്വരനുമായ ഡോ.പി.കെ വാര്യര്‍, ആയൂര്‍വേദപണ്ഡിതന്‍ വൈദ്യരത്നം പി.എസ്.ബിരാന്‍ സാഹിബ്, നര്‍ത്തകന്‍ കോട്ടക്കല്‍ ശശിധരന്‍, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ ഈ നാട്ടില്‍ ജനിച്ച മഹത് വ്യക്തികളാണ്.(കടപ്പാട്: www.lsgkerala.in/kottakkalpanchayat)

Images from Kottakkal

Kottakka Arya Vydhya Sala Old Photo by S. Ramesh Kurup
Kottakkal Arya Vydhya Sala Old Photo by S. Ramesh Kurup

An old photo of Kottakkal Arya Vaidya Sala

Kottakkal Arya Vaidya Sala

Famous Item from Tip Top Furniture

Tip Top Kottakkal Famous Chair